ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,753 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 53,720 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5,31,091ലെത്തി.
ഡല്‍ഹിയിലാണ് ആറ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നാലും രാജസ്ഥാനില്‍ മൂന്നും ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന്റെ കണക്കിലേക്ക് ആറ് മരണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.
അതേസമയം, കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ േഡാസ് വിതരണം ഊര്‍ജിതമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പറഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് ആയ കോവോവാക്‌സ് നാലഞ്ച് ദിവസത്തിനുള്ളില്‍ പ്രമുഖ നഗരങ്ങളിലെല്ലാം എത്തും. എന്നാല്‍ കോവാക്‌സിന്‍ ഉത്പാദം ചുരുക്കാന്‍ പോകുകയാണെന്നാണ് ഭാരത് ബയോടെക് അധികൃതര്‍ പറയുന്നത്.
Post a Comment