ദില്ലി : രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വർധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേർക്ക് മഹാരാഷ്ട്രയിൽ രോഗബാധയുണ്ടായതായാണ് റിപ്പോർട്ട്. ഒമ്പത് പേർ മരിച്ചു.
ജാഗ്രത വേണം, രാജ്യത്ത് വീണ്ടും 10,000 കടന്ന് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ
News@Iritty
0
Post a Comment