കണ്ണൂർ : പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത നിർമ്മാണം ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള റോഡ് വികസനം പുന പരിശോധിക്കണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്ഥലമുടകൾക്ക് നോട്ടീസ് നൽകുകയോ, കാര്യങ്ങൾ ബോധ്യപ്പെടുത്തുകയൊ ചെയ്യാതെയാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ കുറ്റിയടിക്കൽ നടത്തികൊണ്ടിരിക്കുന്നത്. റോഡ് വികസനത്തിന്റെ പേരിൽ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരാവുന്നത്. പലരുടെ ഉപജീവന മാർഗമായ കടകളും പൊളിച്ചു മാറ്റപ്പെടുന്നുണ്ട്.
വികസനം എന്നത് ജന സൗഹൃദമായിരിക്കണം
സർക്കാറുകൾ ജന ക്ഷേമത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത് സിൽവർ ലൈൻ മാതൃകയിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ ധിക്കാരപരമായാണ് കുറ്റിയടിക്കൽ നടത്തിയത്. ജനാധിപത്യ സംവിധാനത്തിന് യോജിച്ച നിലപാടല്ല സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതോടൊപ്പം സർക്കാരിന്റെ അന്യായമായ നിലപാടിനെതിരെയുള്ള സമരത്തിൽഎസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും പങ്കാളികളാവും.
യോഗത്തിൽ ജില്ല പ്രസിഡന്റ് എസി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു വഹിച്ചു, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ യോഗം ഉദ്ഘാടനം ചെയ്തു. എ ഫൈസൽ ബഷീർ കണ്ണാടിപറമ്പ, എൻ പി ഷക്കീൽ, മുസ്തഫ നാറാത്ത്, ശംസുദ്ധീൻ മൗലവി, ആഷിക് അമീൻ, ഉമ്മർ മാസ്റ്റർ തുങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാർ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment