ഇരിട്ടി: പുനർനിർമ്മിച്ച ഉളിയിൽ പഴയ ജുമാ മസ്ജിദ് തിങ്കളാഴ്ച്ച വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പള്ളി അവസാനമായി 50 വർഷം മുമ്പാണ് പുനർ നിർമ്മിച്ചത്. 3 വർഷം മുമ്പാണ് ഇപ്പോഴുള്ളപള്ളി നവീകരണ പ്രവൃത്തി തുടങ്ങിയത്.നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടെ പ്രവൃത്തി പൂർത്തിയാക്കിയ പള്ളി തിങ്കളാഴ്ച്ച വൈകുന്നേരം അസർ നമസ്കാരത്തിന് നേതൃത്വം നൽകി സമസ്ത കേരള ജംയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിക്കുക. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന മതവിജ്ഞാന സദസ്സിൽ നിരവധി പേരാണ് പങ്കെടുത്തതെന്ന് മഹല്ല് പ്രസിഡൻ്റ് കെ.സി.പി. ഇസ്മായിൽ, ജനറൽ സെക്രട്ടറി കെ.വി.ജലീൽ, ഖത്തീബ് മൊയ്തു ദാരിമി, എം.കെ.യൂനസ്, റഫീക്ക് ആമേരി, ഹംസ പള്ളിക്കയിൽ എന്നിവർ അറിയിച്ചു.
Post a Comment