Join News @ Iritty Whats App Group

അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു


തൃശ്ശൂര്‍: മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ/ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു.അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്.അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു.അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

നെടുമങ്ങാട് അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരി ക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു.അമ്മായി മരിച്ചു.മെഡി. കോേളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയേയും അമ്മായിയെയും വെട്ടിയത്.ഭാര്യമാതാവ് നാതിറ കൊല്ലപ്പെട്ടു.ഭാര്യമുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തി ച്ചു. അലി അക്ബറൂം സ്വയം തീ കൊളുത്തി.അലി അക്ബറും മുംതാസും ആശുപത്രിയിലാണ്. ഹയർ സെക്കന്‍ററി അധ്യാപികയാണ് മുംതാസ്.അലി അക്ബർ നാളെ സർവിസിൽ നിന്നും വിരമിക്കാനി രിക്കെയാണ് സംഭവം

പത്തനംതിട്ട തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ സംഘർഷം . മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം ആയിരുന്നു സംഭവം.പ്രതികളെ പറ്റി സൂചന കിട്ടിയതായി പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group