ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്ക് നിർഭയമായി പോളിംഗ് ബൂത്തിൽ എത്തി വോട്ടവകാശം രേഖപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഹൈക്കോടതി മുഖേന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള കമ്മീഷനെ സുഗമമായ ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും അതിനാവശ്യമായ പോലീസ് സംരക്ഷണം നൽകുവാനും ഏർപ്പാട് ചെയ്തിട്ടുണ്ട്. പോളിംഗ് ബൂത്തിലും ബൂത്തിന്റെ പുറത്തും ടൗണുകളിലും ക്യാമറ നിരീക്ഷണവും ശക്തമായ പോലീസ് പെട്രോളിംഗ് ഉൾപ്പെടെ ഏർപ്പെടുത്തും. വ്യാജ കാർഡ് ഉപയോഗിക്കുന്നവരെയും കാർഡ് ഇല്ലാതെയും ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വരുന്നവരെയും കരുതൽ തടങ്കലിൽ വെക്കുവാനും കേസെടുത്ത് സുരക്ഷിതമായും സുഗമമായും ഇലക്ഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശവും ഹൈക്കോടതി ഡി ജി പിക്കും, എസ് പി ക്കും, ഡിവൈഎസ്പിക്കും നൽകിയിട്ടുണ്ട്. സിപിഎം നടത്തുന്ന വ്യാജ പ്രചരണത്തിൽ ജനാധിപത്യ വിശ്വാസികൾ വഞ്ചിതരാകരുതെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഔദ്യോഗികമായി അടിച്ചു കൊണ്ടുവന്ന ഐഡന്റിറ്റി കാർഡിൽ ഉള്ള അപേക്ഷാഫോം ബലമായി തടഞ്ഞുവെച്ച് വലിച്ചുകീറി വഴിയിലിട്ടത് യുഡിഎഫിനെ ആക്ഷേപിക്കുവാൻ വേണ്ടിയാണെന്ന് തിരിച്ചറിയണം. ആനപ്പന്തി ബാങ്കിനെ സ്നേഹിക്കുന്ന എല്ലാ വോട്ടർമാരും ശനിയാഴ്ച രാവിലെ തന്നെ അവരുടെ വോട്ടവകാശം അങ്ങാടിക്കടവ് ആർട്സ് എൽ പി സ്കൂളിൽ വന്ന് രേഖപ്പെടുത്തണമെന്നും യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ആനപ്പന്തി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് - വോട്ടർമാർക്ക് നിർഭയം വോട്ടു ചെയ്യാം - യു ഡി എഫ്
News@Iritty
0
إرسال تعليق