തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘർഷം. തിരുവനന്തപുരത്ത് പൊലീസും കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കുപറ്റി.
പ്രതിഷേധക്കാരെ രാജഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി. പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
മാനനഷ്ടക്കേസില്‍ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം തടവാണ് കോടതി വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവത്തെ ഇടക്കാല ജാമ്യവും കോടതി അനുവദിച്ചിരുന്നു.
إرسال تعليق