ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു.
എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടിൽ കാർത്യായനി (65) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നിട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് കണ്ണൂർ ഗവ.മെഡി.കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ. അപ്പനായരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: വിജയൻ ,സതി
സംസ്ക്കാരം: കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് (വെള്ളിയാഴ്‌ച) വൈകീട്ട് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.
Post a Comment