Join News @ Iritty Whats App Group

പാർക്കിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം: ബെംഗളൂരുവിൽ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. മാർച്ച് 25നാണ് കോറമംഗല നാഷണൽ ഗെയിംസ് വില്ലേജ്‌ പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. സുഹൃത്തിനെ പറഞ്ഞയച്ചശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group