തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം . അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുന്നതിനാല്‍ സർക്കാർ, സ്വകാര്യമേഖലകളിലെ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ ബാധിക്കും.
നാല്പതോളം സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐ.എം.എ. ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തും.
Post a Comment