ഇരട്ടി: യുഡിഎഫ് വലിയ ഭൂരിപക്ഷമുള്ള ആനപ്പന്തി ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചെടുത്തത് ജനാധിപത്യം കശാപ്പ് ചെയ്തതാണെന്ന് സണ്ണി ജോസഫ് എംഎൽഎയും യുഡിഎഫ് നേതാക്കളും പത്രസമ്മേളനത്തിൽ ആരോപിച്ചു. യഥാർത്ഥ തിരിച്ചറിയൽ കാർഡ് ഉള്ള വോട്ടർമാരെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തി വ്യാജ തിരിച്ചറിയൽ കാർഡുകളുമായി പഞ്ചായത്തിന് പുറത്തുനിന്നെത്തിയവർ കള്ള വോട്ട് ചെയ്താണ് ബാങ്ക് ഭരണം പിടിച്ചത്. റിട്ടേണിങ് ഓഫീസറും ഇരിട്ടി ഡി വൈ എസ് പി യും സഹകരണ സംഘം ജീവനക്കാരും കള്ള വോട്ടിന് കൂട്ടുനിൽക്കുകയായിരുന്നു. സ്ഥാനാർത്ഥികക്ക് പോലും പരാതി നൽകാൻ അവസരം നൽകാതെ ഓഫീസർ പോളിംഗ്സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവർക്ക് പോലീസ് സംരക്ഷണവും ഒരുക്കി. അയ്യൻകുന്ന് പഞ്ചായത്തിലെ എൽഡിഎഫിനോട് ആഭിമുഖ്യമുള്ള ഒരാൾ പോലും കള്ളവോട്ട് ചെയ്യാനോ അക്രമത്തിനോ എത്താഞ്ഞത് എന്തുകൊണ്ടാണെന്ന് സിപിഎം പരിശോധിക്കണം. യുഡിഎഫ് അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കാത്തത് കൊണ്ടാണ് കള്ളവോട്ടിലൂടെ എൽഡിഎഫിന് ജയിക്കാൻ ആയതെന്നും എംഎൽഎയും യുഡിഎഫ് നേതാക്കളായ ജെയ്‌സൺ കാരക്കാട്ട്, റോജസ് സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ആനപ്പന്തി ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചത് ജനാധിപത്യം കശാപ്പു ചെയ്ത് - സണ്ണി ജോസഫ് എം എൽ എ
News@Iritty
0
Post a Comment