Join News @ Iritty Whats App Group

മുസ്ലിം സ്ത്രീക്ക് തുല്യ സ്വത്ത് നൽകാത്തതെന്ത്? ഹർജി പരിശോധിക്കാൻ സുപ്രീംകോടതി


ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ലെ മു​സ്ലിം പി​താ​വി​ന്റെ സ്വ​ത്തി​ൽ ആ​ൺ​മ​ക്ക​ൾ​ക്ക് ന​ൽ​കി​യ അ​തേ വി​ഹി​തം പെ​ൺ​മ​ക്ക​ൾ​ക്ക് ന​ൽ​കാ​ത്ത​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ഹോ​ദ​രി​ക്ക് തു​ല്യ​വി​ഹി​തം കൊ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ന്മാ​ർ ത​യാ​റ​ല്ലേ എ​ന്നും മൊ​ത്തം സ്വ​ത്തും പി​ടി​ച്ചെ​ടു​ക്കാ​നാ​ണോ സ​ഹോ​ദ​ര​ന്മാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റി​സ് കൃ​ഷ്ണ മു​രാ​രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു.

ഏ​ഴ് പെ​ൺ​മ​ക്ക​ളും അ​ഞ്ച് ആ​ൺ​മ​ക്ക​ളു​മു​ള്ള പി​താ​വി​ന്റെ സ്വ​ത്തി​ൽ ആ​ൺ​മ​ക്ക​ൾ​ക്ക് കൊ​ടു​ത്ത വി​ഹി​തം ത​നി​ക്ക് ന​ൽ​കാ​തി​രു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് കാ​ണി​ച്ച് വ​ട​ക​ര ചോ​മ്പാ​ല​യി​ലെ കു​ഞ്ഞി​പ്പ​ള്ളി​ക്ക​ടു​ത്തു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി മും​ബൈ​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ അ​വ​രു​ടെ സ​ഹോ​ദ​രി ബു​ഷ്റ അ​ലി സ​മ​ർ​പ്പി​ച്ച ഹ​ര്‍ജി​യി​ൽ സു​പ്രീം കോ​ട​തി എ​തി​ര്‍ ക​ക്ഷി​ക​ള്‍ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

വി​ചാ​ര​ണ കോ​ട​തി​യി​ൽ സ്വ​ത്ത് ഭാ​ഗി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ഉ​ത്ത​ര​വി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ഴാ​ണ് ബു​ഷ്റ അ​ലി സി​വി​ൽ കേ​സി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ന്ന​യി​ക്കാ​ത്ത ഇ​ത്ത​ര​മൊ​രു വാ​ദം ഉ​ന്ന​യി​ച്ച​തെ​ന്ന് പ​റ​ഞ്ഞ് വി​ചാ​ര​ണ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ബുഷ്റ​യു​ടെ ഹ​ർ‌​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് അ​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യം വ​ട​ക​ര​യി​ലെ സ​ഹോ​ദ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. സു​ൽ​ഫിക്ക​ർ അ​ലി ബോ​ധി​പ്പി​ച്ചു. സ​ഹോ​ദ​രി​യു​ടെ വി​ഹി​തം കൊ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ ത​യാ​റ​ല്ലേ എ​ന്ന് ജ​സ്റ്റി​സ് കൃ​ഷ്ണ മു​രാ​രി ചോ​ദി​ച്ച​​പ്പോ​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള മു​സ്ലിം വ്യ​ക്തി നി​യ​മ​പ്ര​കാ​രം ബാ​ധ്യ​സ്ഥ​മാ​യ വി​ഹി​തം ബു​ഷ്റ അ​ലി​ക്ക് കൊ​ടു​ക്കു​ന്നു​ണ്ട് എ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി.

മൊ​ത്തം സ്വ​ത്തും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സ​ഹോ​ദ​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ്വ​ത്തി​ൽ തു​ല്യ​വി​ഹി​തം സ​ഹോ​ദ​രി​ക്ക് ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ജ​സ്റ്റി​സ് മു​രാ​രി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു. വി​ഷ​യം ത​ങ്ങ​ൾ പ​രി​​ശോ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​സ്റ്റി​സ് മു​രാ​രി എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സ​ഹോ​ദ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ഷ്റ​യു​ടെ വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ നാ​ലാ​ഴ്ച സ​മ​യം ന​ൽ​കി. അ​തു ക​ഴി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ബു​ഷ്റ​ക്ക് ര​ണ്ടാ​ഴ്ച​യും അ​നു​വ​ദി​ച്ചു. ആ​റാ​ഴ്ച ക​ഴി​ഞ്ഞ് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കു​ടും​ബ​സ്വ​ത്ത് വീ​തി​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്വ​ക്കേക്ക​റ്റ് ക​മ്മീ​ഷ​ണ​ർ 1937ലെ ​മു​സ്ലിം വ്യ​ക്തി നി​യ​മ പ്ര​കാ​രം അ​ത് വീ​തം​വെ​ച്ച​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ന​ൽ​കി​യ അ​തേ ഓ​ഹ​രി ത​നി​ക്കും വേ​ണ​മെ​ന്നും ഹ​ർജി​യി​ൽ ബുഷ്റ വാദിച്ചിരുന്നു.

അ​ഡ്വ. കമ്മീ​ഷ​ണ​ർ ത​നി​ക്കാ​യി ക​ണ​ക്കാ​ക്കി​യ​ത് 4.82 സെ​ന്റ് സ്ഥ​ല​മാ​ണെ​ന്നും ഇ​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ഹ​ർജി​യി​ലു​ണ്ട്. 1937ലെ ​ശ​രീ​അ​ത്ത് നി​യ​മ​ത്തി​ലെ ര​ണ്ടാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള സ്വ​ത്ത് വീ​തം​വെ​പ്പി​ൽ ലിം​ഗ​സ​മ​ത്വം ഇ​ല്ലെ​ന്നും ആ​ണ്‍മ​ക്ക​ള്‍ക്ക് ഉ​ള്ള​തു​പോ​ലു​ള്ള തു​ല്യ അ​വ​കാ​ശം കു​ടും​ബ​ത്തി​ലെ പെ​ണ്‍മ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ബു​ഷ്റ അ​ലി​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ ബി​ജോ മാ​ത്യു ജോ​യ്, മ​നു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വാ​ദി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group