ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റ്സ് ഉപയോഗിച്ച് നടത്തുന്ന മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നതായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
0.5 ശതമാനം മുതലാണ് ചാർജ് ആരംഭിക്കുന്നത്. ഓൺലൈൻ വ്യാപാരികൾ, വൻകിട വ്യാപാരികൾ, ചെറുകിട ഓഫ്ലൈൻ വ്യാപാരികൾ എന്നിവരിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കുന്നതാണ്.
പേടിഎം, ഫോൺപേ, ഗൂഗിൾ പേ, എന്നീ വാലറ്റുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പുതിയ നിർദേശം ബാധകമാണ്.
വാലറ്റ് പ്ലേയേഴ്‌സിന് ഇതെങ്ങനെ ഉപകാരപ്പെടും?
ഇന്റർ ഓപ്പറേറ്റബിളിറ്റി മാനദണ്ഡങ്ങൾ എല്ലാ യുപിഐ ക്യുആർ കോഡുകളിലുമുള്ള വാലറ്റുകളുടെ സ്വീകാര്യത വർധിപ്പിക്കും. അതിലൂടെ വാലറ്റുകളുടെ പ്രസക്തി വർധിക്കുന്നു. വാലറ്റ് ഇഷ്യൂവർമാരും പേയ്മെന്റ് പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ നിലവിലെ രീതിയ്ക്ക് വിരുദ്ധമായി വാലറ്റ് പേയ്മെന്റുകളിലെ ഇന്റർചേഞ്ച് ഫീസ് ഈ മേഖലയിലെ തുല്യതയും ഏകീകരണവും ഉറപ്പാക്കാൻ സഹായിക്കും.
എത്രയാണ് ഇന്റർചേഞ്ച് ഫീസ് ?
മർച്ചന്റ് വിഭാഗ കോഡുകൾ അനുസരിച്ച് ഇന്റർചേഞ്ച് നിരക്കുകൾ വ്യത്യാസപ്പെടുന്നു. ഇന്ധനം, വിദ്യാഭ്യാസം, കൃഷി, യൂട്ടിലിറ്റി പേയ്മെന്റുകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് 0.5-0.7 ശതമാനം ഇന്റർചേഞ്ച് ഫീസാണ് പ്രതീക്ഷിക്കുന്നത്. ഫുഡ് ഷോപ്പുകൾ, സ്പെഷ്യാലിറ്റി റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കോൺട്രാക്ടർമാർ എന്നിവയ്ക്ക് ഏറ്റവും ഉയർന്ന നിരക്കായ 1.1 ശതമാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കുമോ?
നിലവിൽ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കുള്ള ഇടപാടുകൾക്ക് നിരക്ക് പൂജ്യമാണ്. യുപിഐ ഇടപാടുകൾ എന്നത് ഒരു പൊതു സേവനമായതിനാൽ എല്ലാ മർച്ചന്റ് ഇടപാടുകളിലും എംഡിആർ അവതരിപ്പിക്കുമെന്ന് തോന്നുന്നില്ല. 2,000 രൂപയ്ക്ക് മുകളിൽ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപഭോക്താക്കൾക്കാണ് ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരിക
വാലറ്റ് ഇടപാടുകൾ ചെലവേറിയത് ആകുമോ?
ഇന്റർചേഞ്ച് ഫീസ് വ്യാപാരികൾ വാലറ്റുകൾക്കോ കാർഡ് വിതരണക്കാർക്കോ നൽകുകയാണ് ചെയ്യുന്നത്. ചെറുകിട വ്യാപാരികളെയും കടയുടമകളെയും ഈ നിർദ്ദേശം ബാധിക്കാനിടയില്ല. കാരണം ഇത് 2000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്ക് മാത്രമാണ് ബാധകമാകുന്നത്
Post a Comment