ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെയും, ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനി മെറ്റയും. 'മെറ്റ വെരിഫൈഡ്' എന്ന സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ന്യൂസിലാന്റും, ഓസ്‌ട്രേലിയയും മെറ്റാ വേരിഫൈഡ് പരീക്ഷിക്കുന്നുണ്ട്.
മെറ്റ വേരിഫൈഡ് പരീക്ഷിക്കുന്നത് പ്രതിമാസം 11.99 ഡോളര്‍ നിരക്കിലാണ് ഐഫോണുകളില്‍ ഇവ 14.99 ഡോളര്‍ എന്ന നിരക്കിലാണ്. ഇതിന്റെ പ്രധാന ഗുണമായി പറയുന്നത് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വേരിഫൈ ചെയ്യാന്‍ കഴിയുമെന്നതാണ്. വേരിഫൈഡ് ആകുന്ന പ്രൊഫൈലുകള്‍ക്ക് പേരിന് അടുത്തായി ബ്ലൂ ടിക്ക് ലഭിക്കും. ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ അധിക സുരക്ഷ ഫീച്ചറടക്കം ഇത് വാഗ്ദാനം ചെയ്യുന്നു.
മെറ്റാവേരിഫൈഡ് തുക നിശ്ചയിക്കുന്നത് ഇന്ത്യയിലെ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും. ഇത് 1200 രൂപ എന്ന നിലയില്‍ തുടര്‍ന്നാല്‍ അത് നെറ്റ്ഫിളിക്‌സിന്റെ പ്രീമിയം പ്ലാനിനെക്കാളും, ബ്യൂ ടിക്കിനെക്കാളും ചിലവേറിയതാകും.
സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ പ്രൊഫൈല്‍ വേരിഫൈ ചെയ്യാന്‍ സാധിക്കൂ. മെറ്റ വേരിഫൈഡ് ലഭിക്കുന്നവര്‍ക്കും ഒരു വേരിഫൈഡ് ബാഡ്ജ്, മികച്ച ഉപഭോക്തൃ സേവനം, അക്കൗണ്ടില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്കും, വീഡിയോകള്‍ക്കും, ചിത്രങ്ങള്‍ക്കുമെല്ലാം കൂടുതല്‍ റീച്ച്, പ്രത്യേക സ്റ്റിക്കറുകള്‍ അങ്ങനെ പല സവിശേഷതകളും ലഭിക്കും.
Post a Comment