Join News @ Iritty Whats App Group

കാഞ്ഞിരോട് മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു
കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ (11) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞുവീണതിന് പിന്നാലെ ഉടൻ തന്നെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുഴഞ്ഞുവീണ് മരിച്ച ആദിൽ. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: അൻഹ, ഹംദ മുഹമ്മദ്

Post a Comment

Previous Post Next Post
Join Our Whats App Group