Join News @ Iritty Whats App Group

കൊടും ചൂടില്‍ വിയര്‍ത്ത് നാടും നഗരവും വെന്തുരുകി കണ്ണൂര്‍


കണ്ണൂര്‍: കൊടുംചൂടില്‍ വെന്തുരുകി നാടും നഗരവും. കനത്ത ചൂടില്‍ പകല്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. തൊഴിലാളികള്‍ക്കും മറ്റും പകല്‍ ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. 

കുടിവെള്ള ക്ഷാമവുമുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. പാലക്കാടിനേക്കാള്‍ ചൂടുണ്ടിവിടെ. രാത്രികാലങ്ങളിലും അത്യുഷ്ണമാണ്. പുലര്‍കാലങ്ങളില്‍ നേരിയ തണുപ്പുണ്ട്. ജില്ലയില്‍ ഈ മാസം മൂന്ന് ദിവസം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. 

സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയാണിത്. നഗരത്തില്‍ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച്‌ ചൂട് കുറവാണ്. കണ്ണൂര്‍ നഗരത്തില്‍ ഇതുവരെ താപനില 38 ഡിഗ്രിക്ക് മുകളിലായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചൂട് കൂടുതലാണ്.

കാലാവസ്ഥാ വകുപ്പ് നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കിലും കണ്ണൂരിലെ ചൂട് എടുത്തുപറയുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തില്‍ താപനില രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group