Join News @ Iritty Whats App Group

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ്, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ




ദില്ലി: സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്. ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. നികുതി വർധനയിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദ്ദേശം വൈകാതെ മുഖ്യമന്ത്രിയും നൽകും. കേന്ദ്രത്തോട് സംസാരിക്കേണ്ടത് കോൺഗ്രസല്ല സർക്കാരാണ്. ഗോരക്ഷക്ക് കോൺഗ്രസ് എതിരല്ല. പക്ഷേ പരിഹാസമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു..

Post a Comment

Previous Post Next Post
Join Our Whats App Group