ബെംഗളൂരു: കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു. 92 വയസ്സായിരുന്നു. കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ജോൺ. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ബെംഗളുരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1999- 2004 കാലഘട്ടത്തിൽ കർണാടക സർക്കാരിൽ മന്ത്രിയായിരുന്നു. ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി.ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും,വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്.
കർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു
News@Iritty
0
Post a Comment