കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. ആത്മഹത്യ കുറിപ്പിൽ അധ്യാപികയുടെയും സഹപാഠിയുടെയും പേരുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റ പ്രാധമീക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരിയെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചതായിരുന്നു കാരണം. എന്നാല്‍ തന്‍റെ പേനയില്‍ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞു. പക്ഷെ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസിൽ കയറ്റു എന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിവച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾകുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളായ പതിമൂന്നുകാരി പഠനത്തിൽ മിടുക്കിയായിരുന്നു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് കൂടിയായ കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.
Post a Comment