ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ പരാമര്‍ശം പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോര്‍ഡ് ഇന്ന് പിന്‍വലിച്ചത്. എന്നാല്‍ എന്ത് കാരണത്തിലാണ് നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ ദത്ത വെളളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.
പശുവിനെ ആലിംഗനം ചെയ്താല്‍ സന്തോഷം ലഭിയ്ക്കുമെന്നും, പശു സംസ്‌കാരത്തിന്റേയും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടേയും അടിസ്ഥാനമാണെന്നും ഉത്തരവില്‍ പറയുന്നു. മൃഗങ്ങളോട് അനുകമ്പയും സഹാനുഭൂതിയും തോന്നാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിര്‍ദേശം വെയ്ക്കുന്നത്. വിദേശ സംസ്‌കാരത്തിന്റെ കടന്നു കയറ്റം കാരണം പാരമ്പര്യത്തില്‍ നിന്നും മനുഷ്യന്‍ അകന്നു പോകുന്നു എന്ന തോന്നലിലാണ് ഇത്തരത്തില്‍ ഒരു ആശയം വെയ്ക്കാന്‍ കാരണമെന്നും നഷ്ടപ്പെടുന്ന താല്‍പര്യം തിരികെ കൊണ്ടു വരാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറയുന്നു.
പശു സമ്പത്തിന്റേയും, അഭിവൃദ്ധിയുടേയും പ്രതീകമാണ് എല്ലാ ഐശ്യര്യങ്ങളും പ്രതിനിധാനം ചെയ്യാന്‍ തക്കവണ്ണമുള്ളതാണ് .കാമധേനു, ഗോമാതാ എന്നൊക്കെ വിളിയ്ക്കുന്നതും ഇത്രയേറെ ഗുണങ്ങള്‍ ഉള്ളതിനാലാണെന്നും ഉത്തരവില്‍ പറയുന്നു. പശുവിന്റെ ഗുണങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിയ്ക്കാന്‍ ബോര്‍ഡ് ജനങ്ങളോടു നിര്‍ദേശിച്ചിരുന്നത്.
Post a Comment