Join News @ Iritty Whats App Group

ലോകത്തേറ്റവും കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം - എം. വി. ഗോവിന്ദൻ

ഇരിട്ടി: ലോകത്തേറ്റവും കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളമെന്നും വിജ്ഞാന സമൂഹത്തെ സൃഷ്ടിച്ച് വിജ്ഞാന സമ്പത്തിലേക്ക് കേരളത്തെ ഉയർത്താനുള്ള ശ്രമമാണ് ഇടതുപക്ഷ ഗവർമ്മേണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സി പി എം സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇരിട്ടിയിൽ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂർഷ്വാ - മുതലാളിത്വ സംസ്കാരം എല്ലാവരെയും പിടിമുറുക്കുന്ന കാലഘട്ടമാണിതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അത്തരം തെറ്റുകൾ പിടികൂടാമെന്നും തെറ്റുതിരുത്തി തന്നെ പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 
വിളകൾക്കിടയിൽ ഭീക്ഷണിയുയർത്തുന്ന കളകൾ ഉണ്ടെങ്കിൽ പറിച്ചു മാറ്റുക തന്നെ ചെയ്യും. അതിനാവശ്യമായ മരുന്ന് തങ്ങളുടെ പക്കലുണ്ടെന്നും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു വികസന പ്രവർത്തനവും നടത്താനനുവദിക്കില്ലെന്ന പ്രതിപക്ഷ നിക്കം അനുവദിക്കില്ല. യുവജന വികസനത്തിനാണ് എൽ ഡി എഫ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. ആധുനിക ടെക്നോളജിയുടെ സാധ്യത പൂർണ്ണമായും ഉപയോഗപ്പെടുത്തും. നിയമ വിരുദ്ധമായ ഒരു നിയമവും കേരളത്തിൽനടപ്പിലാക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി പി എം നേതാക്കളായ പി.കെ. ശ്രീമതി, വി.ശിവദാസൻ എം.പി, കെ.കെ. ശൈലജ, ടി.വി രാജേഷ്, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ബിനോയി കുര്യൻ, സക്കീർഹുസൈൻ, പി.ഹരിന്ദ്രൻ, പി.പുരുഷോത്തമൻ, വത്സൻ പനോളി, പി.വി. ഗോവിനാഥൻ, വി.ജി. പത്മനാഭൻ, അഡ്വ.എം.രാജൻ, എൻ.വി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group