കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ വർധിപ്പിച്ചരുന്നു. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വർധനയ്ക്ക് കളമൊരുങ്ങിയത്. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ ഇന്ധനവില കേരളത്തേക്കാൾ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോർഡുകളാണ് മലയാളി വാഹനങ്ങളെ ബോർഡറുകളിൽ സ്വാഗതം ചെയ്യുന്നത്.
ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോർഡാണ് ഇപ്പോൾ വീണ്ടുംം സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്നത്. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കുന്നത്.
‘വെൽക്കം ടു കർണാടക’ എന്നെഴുതിയ ഇന്ത്യൻ ഓയിൽ പമ്പിന്റെ ബോർഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭഷകളിലാണ് ഫ്ലക്സ് ബോർഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തിൽ 95.52 രൂപയാണ് ഡീസലിന്റെ വില.
എന്നാൽ കർണാടകയിലെത്തുമ്പോൾ പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഡീസലിന് ഏഴു രൂപ കുറവായതിനാൽ കർണാടകയിൽ നിന്ന് തന്നെ ഡീസലടിക്കാൻ കെഎസ്ആർടിസി മനേജ്മെന്റ് നിർദേശം നല്‍കിയിരുന്നു.
Post a Comment