പാലക്കാട് : സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ 'പോടാ,പോടീ, എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ഡി.ഡി.ഇ) നിര്‍ദേശം നല്‍കിക്കഴിഞ്ഞു മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.
അധ്യപകര്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുളള വാക്കുകള്‍ ഉപയോഗിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കു മാതൃകയാകേണ്ട തരത്തിലുളള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിര്‍ദേശം എല്ലാ അധ്യാപകര്‍ക്കും നല്‍കണം.തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വിലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാള്‍ നല്‍കിയ പരാതിയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി.
കുട്ടികളെ നല്ലവാക്കുകള്‍ പ്രയോഗിക്കാനും മറ്റുളളവരോട് നല്ലതുപോലെ പെരുമാറാനും പ്രാപതരാക്കുന്ന അധ്യാപകര്‍ ബഹുമാനം നല്‍കുന്നവരാണ് എന്നതോന്നല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന രീതിയിലാകണം പെരുമാറേണ്ടതെന്നും സുധീഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
إرسال تعليق