Join News @ Iritty Whats App Group

മലയാളി ദമ്പതികളെ മംഗളുരുവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി



മംഗളുരു: മലയാളി ദമ്പതികളെ മംഗളുരുവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മംഗളൂരു പൾനീറിലെ ബ്ലൂ സാർട്ട് ഹോട്ടലിൽ ഇന്ന് രാവിലെയോടെയാണ് രവീന്ദ്രനെയും സുധയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി ആറിന് മുറിയെടുത്ത ഇവരെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസമായി മുറി തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തുണിക്കച്ചവടക്കാരായ ഇവർ മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മംഗളുരുവിൽ എത്തിയിട്ടുണ്ട്.

പൊലീസ് ഹോട്ടൽ മുറിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group