ഇരിട്ടി: കിളിയന്തറ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആരംഭിച്ചു. ഫാ. അനീഷ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി ഫാ.തോമസ് തയ്യില്‍ കാര്‍മികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ 7.15 ന് വി കുര്‍ബ്ബാന നടക്കും. വൈകുനേരം 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. കിംഗ്സ്റ്റണ്‍ പുതുകുളങ്ങര നേതൃത്വം നല്‍കും. തുടര്‍ന്ന് വള്ളിത്തോട് കപ്പേള പന്തലിലേക്ക് പ്രദക്ഷിണം. ഫാ.ജിയോ പുളിക്കല്‍ വചനസന്ദേശം നല്‍കും. രാത്രി 9 ന് കിളിയന്തറ കെസിവൈഎം ഒരുക്കുന്ന വാട്ടര്‍ ഡ്രം ഡിജെ നൈറ്റ്.
കിളിയന്തറ സെന്റ് മേരീസ് ദേവാലയ തിരുനാൾ ആരംഭിച്ചു.
News@Iritty
0
Post a Comment