തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജ്ജുൻ പ്രതാപാണ് മരിച്ചത്. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അർജ്ജുൻ പ്രതാപ്.
വീട്ടിൽ വാട്ടര്‍ ടാങ്കിന്‍റെ മോട്ടോർ സ്വിച്ചില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment