Join News @ Iritty Whats App Group

വീട്ടിലെ മോഷണവിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതി സ്വന്തം അനുജൻ

തൊടുപുഴ: വീട്ടിലെ മോഷണവിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിയായ സഹോദരൻ പിടിയിൽ. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാർ (57) ആണ് അറസ്റ്റിലായത്. വീട്ടുകാര്‍ തീർഥാടന യാത്രയ്ക്ക് പോയ സമയത്തായിരുന്നു ഇയാൾ മോഷണം നടത്തിയത്. വീട്ടില്‍ മോഷണം നടന്നവിവരമറിഞ്ഞതിനെ തുടർന്ന് വിശ്വനാഥന്‍ (58) കുഴഞ്ഞുവീണു മരിച്ചിരുന്നു.

വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളകാണ് മോഷ്ടിച്ചത്. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുൺ, അനീഷ്, മരുമക്കൾ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിയ്ക്ക് തീർഥാടനത്തിന് പോയത്.

തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വീട്ടിലെ മോഷണം വിവരം വിശ്വനാഥൻ അറിയുന്നത്. പിന്നാലെ മറയൂരിൽ വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളകാണ് അനിൽ കുമാർ മോഷ്ടിച്ചത്.

സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു മോഷണമെന്നാണ് മൊഴി. അർബുദ രോഗിയായ ഭാര്യ ഷീലയ്ക്ക് വേണ്ടി വഴിപാട് നടത്തുവാനാണ് ഭാര്യയും രണ്ട് ആൺമക്കളുടെ കുടുംബവുമായി വിശ്വനാഥൻ ക്ഷേത്ര ദർശനത്തിനായി പോയത്.

Post a Comment

Previous Post Next Post
Join Our Whats App Group