ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി നിർമലാ സീതാരാമൻ. അഞ്ചാമത്തെ പൊതുബജറ്റാണ് നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. ഇതോടെ ഒട്ടേറെ മാറ്റങ്ങള്‍ ബജറ്റിൽ കൊണ്ടുവരുന്ന നേട്ടവും നിർമലാ സീതാരാമനു സ്വന്തം.
ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതിന്റെ റെക്കോർഡ് നാല് തവണ ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമന് സ്വന്തമാണ്. 2019 ജൂലൈയിൽ രണ്ട് മണിക്കൂറും 17 മിനിറ്റ് ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച് കന്നി ബജറ്റിലൂടെ തന്നെ നിർമ്മല സീതാരാമൻ റെക്കോർഡിട്ടിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി പ്രണബ് മുഖർജിയും എട്ട് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും, 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമുണ്ട്.
Post a Comment