കോഴിക്കോട് :വടകര അഴിയൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയുടെ ദേഹത്ത് മോശമായി സ്പർശിച്ചെന്നാണ് കേസ്. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മേമുണ്ട ചല്ലിവയൽ അഞ്ചാംപുരയിൽ ലാലു (45) വിനെയാണ് ചോമ്പാല സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച പ്ലസ് ടു കണക്ക് പരീക്ഷ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിയോട് അപമര്യാദമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വിദ്യാർത്ഥിനി നേരിട്ട് ചോമ്പാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.
Post a Comment