Join News @ Iritty Whats App Group

'ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി'; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി

കൊച്ചി: സിനിമ- സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ- വിനോദ ലോകം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. 42ാം വയസിൽ സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ്.

അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകർക്കിടയിലെ ശ്രദ്ധേയയാകുന്നത്. മിമിക്രി സ്കിറ്റുകളിലൂടെയായിരുന്നു കലാരംഗത്തേക്ക് വരുന്നത്. സിനിമാലയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടി. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group