Join News @ Iritty Whats App Group

ധനമന്ത്രി 'നികുതിഗോപാല്‍' ; ഇടതുസർക്കാറിന്‍റെത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ബജറ്റ്: കെ.സുരേന്ദ്രന്‍

ഇടതുസർക്കാറിന്‍റെത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ബജറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിടിച്ചുപറിക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്.നികുതി പിടിച്ചുമേടിക്കുന്ന ബജറ്റ് സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ ‘നികുതിഗോപാല്‍’ എന്ന് പരിഹസിക്കുകയും ചെയ്തു.

കേന്ദ്രനയം മൂലം ഇന്ധനവില കുറഞ്ഞിരിക്കുകയാണ്. കേന്ദ്രം ഇന്ധന തീരുവ കുറച്ചപ്പോൾ കേരളം അതിന് തയാറായില്ല. കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group