തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. ബജറ്റ് പകല്‍ കൊള്ളയെന്നും പിടിച്ചുപറിയെന്നും വിമര്‍ശിച്ചാണ് സമരം. സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ആലോചിക്കാന്‍ യുഡിഎഫ് നാളെ യോഗം ചേരും . യൂത്ത്‌കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി. യൂത്തകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. യുവമോര്‍ച്ചയുടെ സമരം അക്രമാസക്തമായി .
വാങ്ങിയ കിറ്റ് പലിശ സഹിതം സര്‍ക്കാര്‍ ഈടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവില്‍ പ്രതിരോധത്തിലായിരുന്ന ബിജെപിയും വീണുകിട്ടിയ അവസരം മുതലാക്കാനാണ് സാധ്യത.
Post a Comment