ആലപ്പുഴ: പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി സ്വദേശി അനിൽനിവാസിൽ അനിൽ (അജി-34) ആണ് അറസ്റ്റിലായത്. നാട്ടുകാരാണ് പ്രതിയെ പിടിച്ച് പൊലീസിന് കൈമാറിയത്.
പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തേക്കെത്തിയ നാട്ടുകാർ ഇയാളുടെ മൊബൈൽ ഫോൺ സഹിതം പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃക്കുന്നപ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment