തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച കേസിലെ പ്രതിയായ അനന്തു വയസ്സ് 22 ആണ് കിളിമാനൂർ പോലീസ് പിടിയിലായത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും ചെയ്തു.
കേസിൽ അന്വേഷണം നടന്നുവരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ചേർന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Post a Comment