അസമിൽ ശൈശവ വിവാഹത്തിനെതിരെ കർശന നടപടികളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ചരിക്കുന്നത്. എന്നാൽ സർക്കാർ നടപടിയെ തുടർന്ന് വിവാഹം മുടങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്തതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അസമിലെ കച്ചാർ, ഗോലകഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിയമനടപടികൾ ഭയന്ന് അസമിലെ കച്ചാർ ജില്ലയിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല. ഇതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇതിന് സമാന സംഭവമാണ് കച്ചാറിലെ ധലായ് പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നഗർ ഗാവ് പഞ്ചായത്തിലെ ഖസ്പൂർ ഗ്രാമത്തിലുമുണ്ടായത്. ഗ്രാമത്തിലെ ഒരു പെൺകുട്ടിക്ക് ഒരാളെ ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ശൈശവ വിവാഹങ്ങൾ തടയുന്നതിനായി അസം സർക്കാർ നിയമങ്ങൾ നടപ്പിലാക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ മാതാപിതാക്കൾ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത യുവതിയും ജീവനൊടുക്കി.
Post a Comment