കൊച്ചി: സ്‌നേഹവും നന്മയും ഇന്നും ഭൂമിയില്‍ ബാക്കിയുണ്ടെന്ന് കാട്ടിത്തരികയാണ് ഒന്നരവയസുകാരന്‍ നിര്‍വാണിന് ലഭിച്ച അജ്ഞാതന്റെ സഹായം. സ്‌െപെനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) സ്ഥിരീകരിച്ച ഒന്നരവയസുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായമാണ് ഈ അജ്ഞാതന്‍ നല്‍കിയത്. തന്നെക്കുറിച്ചുള്ള വിവരമൊന്നും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് വിദേശത്ത് നിന്നുള്ള വ്യക്തി ചികിത്സാ സഹായഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (11.6 കോടി ഇന്ത്യന്‍ രൂപ) സംഭാവന ചെയ്തത്.
ഇതോടെ നിര്‍വാണ്‍ സാരംഗ് എന്ന ഒന്നരവയസുകാരന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി. ിപാലക്കാട് സ്വദേശികളായ നിര്‍വാണിന്റെ മാതാപിതാക്കള്‍ മുംെബെയില്‍ സ്ഥിരതാമസമാക്കിയവരാണ്. ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്. മിലാപ് എന്ന ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴിയാണ് ചികിത്സക്കായി തുക ശേഖരിച്ചത്. തുക നല്‍കിയ വ്യക്തി ഇവരെയാണ് ബന്ധപ്പെട്ടത്. അതിനാല്‍ നിര്‍വാണിന്റെ രക്ഷിതാക്കള്‍ക്ക് പോലും ഇത്രയും വലിയ തുക നല്‍കിയ വ്യക്തി ആരാണെന്ന് അറിയില്ല.
തന്റെ പേരോ വിലാസമോ കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് തുക െകെമാറിയയാള്‍ അറിയിച്ചത്. തനിക്ക് പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്തകള്‍ കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാണ്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് മനസിലുള്ളതെന്ന് തുക നല്‍കിയയാള്‍ പറഞ്ഞെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിര്‍വാണിന് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് സമൂഹമാധ്യങ്ങളിലാകെ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ 17 കോടി രൂപ എന്ന തുകയിലേക്ക് എത്താന്‍ ഇനിയും ഏറെ കടമ്പകളുണ്ടായിരുന്നു. അപ്പോഴാണ് പേരോ പ്രശസ്തിയോ വേണ്ടാ എന്ന അറിയിപ്പോടെ 11 കോടി രൂപ നിര്‍വാണിന് ചികിത്സാ സഹായമായി എത്തുന്നത്.
ഇനി 80 ലക്ഷം രൂപ കൂടി ലഭിച്ചാല്‍ നിര്‍വാണിന്റെ മരുന്നിന് ആവശ്യമുള്ള തുക പൂര്‍ണമാകും. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന സാരംഗ് മേനോന്റേയും അദിതിയുടെയും മകനാണ് നിര്‍വാണ്‍. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. വലിയ പ്രതീക്ഷകള്‍ക്കിടെയാണ് മകന്‍ നിര്‍വാണ്‍ ജനിച്ചത്. പതിമൂന്ന് മാസമായിട്ടും നിര്‍വാണ്‍ ഇരിക്കുന്നുണ്ടായിരുന്നില്ല.
നീന്തുന്ന സമയത്ത് കാല് ഉപയോഗിച്ചായിരുന്നില്ല നീന്തുന്നത്. ഇങ്ങനെ വന്നതോടെയാണ് മകന്റെ രക്ത സാംപിള്‍ എടുത്ത് മാതാപിതാക്കള്‍ പരിശോധിച്ചത്. മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്ക് ഒടുവിലാണ് നിര്‍വാണിന് അപൂര്‍വ്വ രോഗമായ സ്‌െപെനല്‍ മസ്‌കുലര്‍ അട്രോഫിയാണെന്ന് സ്ഥിരീകരിച്ചത്.
Post a Comment