Join News @ Iritty Whats App Group

കണ്ണൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു; ആക്രമണത്തിന് പിന്നിൽ RSS എന്ന് കോൺഗ്രസ്

കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ പി ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു. അണിയാരം വലിയാണ്ടി പീടികയിൽവെച്ചാണ് അക്രമം.

കാലുകൾക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് മടങ്ങുമ്പോൾ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ചൊക്ലി പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഞായറാഴ്ച പന്ന്യന്നൂരിൽ ഒരു അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനുപിന്നിൽ ആർഎസ്എസാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group