Join News @ Iritty Whats App Group

കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ


കണ്ണൂർ : കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

സമാനമായ മറ്റൊരു സംഭവവും കണ്ണൂരിൽ ഇന്നുണ്ടായി. കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസാണ് സർക്കാർ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ അധ്യാപകർ കൗൺസിലിംഗിന് അയക്കുകയായിരുന്നു. സ്കൂൾ കൗൺസിലറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു, പ്രതിക്ക് 10 വർഷം തടവ് 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ്  (40) നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി  തടവും പ്രതി അനുഭവിക്കണം. 2019 ൽ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:ജമുന ഹാജരായി.

Post a Comment

Previous Post Next Post
Join Our Whats App Group