Join News @ Iritty Whats App Group

സെൽഫി എടുക്കാൻ കഴുത്തിലിട്ട പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

നെല്ലൂർ: പാമ്പിനെ കഴുത്തിട്ട് സെൽഫി എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. . ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി(32) എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയിൽ ഇരിക്കുകയായിരുന്ന ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി എടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

കഴുത്തിൽ നിന്ന് പാമ്പിനെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓങ്ങല്ലൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read-അരിവാളുമായി സ്കൂളിലെത്തിയ ചേട്ടൻ അധ്യാപകനായ അനിയനെ വെട്ടി; രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കും പരിക്ക്

എന്നാൽ, പാമ്പ് കടിയേറ്റതിനെ കുറിച്ച് മണികണ്ഠൻ ചോദിച്ചപ്പോൾ ഒരു ദിവസം മുമ്പ് തന്നെ അതിന്റെ കൊമ്പുകൾ നീക്കം ചെയ്തതിനാൽ ഇത് നിരുപദ്രവകരമായ പാമ്പാണെന്ന് പാമ്പാട്ടി ഉറപ്പ് നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group