തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ ഇന്നലെ ജപ്തി ചെയ്തിരുന്നു. സെപ്റ്റംബറിൽ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്. നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂർത്തിയാക്കാനാണ് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നൽകിയ നിർദ്ദേശം.
ഹൈക്കോടതി അന്ത്യശാസനം നൽകിയതോടെയാണ് മുൻകൂർ നോട്ടീസില്ലാതെ അതിവേഗ ജപ്തി. കൊല്ലം കരുനാഗപ്പള്ളിയിൽ
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി.എ.റഈഫിന്‍റെ പത്ത് സെന്‍റ് സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാംപസിനും പിടി വീണു. പാലക്കാട് 16ഉം വയനാട്ടിൽ 14ഉം ഇടത്ത് ജപ്തി നടന്നു.. ഇടുക്കിയിൽ ആറും പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്ത് വകകൾ ജപ്തിയായി. കോഴിക്കോട് 16 പേര്‍ക്ക് നോട്ടീസ് നൽകി. എവിടെയും എതിര്‍പ്പുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല.
വന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി .നാളെ അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലാന്‍റ് റവന്യു കമ്മിഷണര്‍ ടിവി അനുപമയുടെ ഉത്തരവ്. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് കാരണമായത്. നടപടികള്‍ വൈകിയതിന് ആഭ്യന്തരസെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധിക മാപ്പപേക്ഷിച്ചിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.2 കോടിയുടെ നഷ്ടപരിഹാരം ഈടാക്കാനും അല്ലാത്ത പക്ഷം നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമായിരുന്നു സപ്തംബര്‍ 29ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Post a Comment