തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാളുവളപ്പിൽ ഹാരിസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്.
വീടിനു മുകളിലെ ബാൽക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്. കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡയറിയും പൊലീസ് കാർ പോർച്ചിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ മാതാവ് വീട്ടിലെ താഴെ നിലയിൽ ഉണ്ടായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. റാസൽഖൈമയിൽ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തി തിരിച്ചു പോയത്.
Post a Comment