Join News @ Iritty Whats App Group

വെള്ളക്കരം കൂടുമോ? മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിനും ഇന്ന് അംഗീകാരം നൽകും


 

തിരുവനന്തപുരം : ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്.കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതിൽ അടക്കം കേന്ദ്രത്തിനു എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ട്.കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ 
വായിക്കുമോ എന്ന് വ്യക്തമല്ല. 

വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണ്.ബിൽ ക്യാബിനറ്റിൽ ചർച്ചക്ക് വരുമോ എന്ന് വ്യക്തമല്ല

Post a Comment

Previous Post Next Post
Join Our Whats App Group