കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലറ്റ് ബോക്‌സ് കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ത്ത കോടതി, ഈ മാസം 30ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബാലറ്റുകള്‍ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം.
യുഡിഎഫിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കാണാതായ ബോക്‌സില്‍ 348 വോട്ടുകള്‍ ഉണ്ടായിരുന്നു. 34 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നജീബിന്റെ വിജയം. ബാലറ്റുകള്‍ കാണാതായത് കോടതിയുടെ മേല്‍നോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
Post a Comment