പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് വെച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. 30 മിനിറ്റ് സമയം വേണം ആനക്ക് മയക്കമുണ്ടാകാൻ. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയിലെ ക്യാമ്പിൽ നിന്നും തിരിച്ചു.
പാലക്കാടിനെ വിറപ്പിച്ച കൊമ്പൻ പി ടി സെവനെ മയക്കുവെടിവെച്ചു
News@Iritty
0
Post a Comment