Join News @ Iritty Whats App Group

വിവാഹം ഉറപ്പിച്ച യുവതി കാമുകനൊപ്പം മുങ്ങി; കലിതുള്ളിയ സഹോദരങ്ങൾ സഹോദരിയെ വിധവയാക്കി; യുവാവിനെ നടുറോഡിൽ വെട്ടിക്കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്ത്



ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് 25കാരന്‍ കൊല്ലപ്പെട്ടത്.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ദൃശ്യങ്ങളില്‍, റോഡിലൂടെ ഓടുന്ന ഒരാളെ രണ്ടുപേര്‍ പിന്തുടരുന്നതും പിന്നീട് ആക്രമിക്കുന്നതായും കാണാം.

കഴിഞ്ഞ വര്‍ഷം മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച സഹോദരി വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group