Join News @ Iritty Whats App Group

'പ്രായം വെറും നമ്പറെന്ന് വീണ്ടും തെളിയിച്ചു'; മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജുവിന്റെ അമ്മ


മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടത്തി ഈ ലേഡി സുപ്പർ സ്റ്റാർ. മഞ്ജു വാര്യർക്ക് എല്ലാ പിന്തുണയും നൽകി കൊണ്ട് അമ്മ ​ഗിരിജയും ഒപ്പമുണ്ട്. അമ്മ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് മഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. കലയെ സ്നേഹിക്കുന്ന ​ഗിരിജ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. 

അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും മഞ്ജു വാര്യർ പങ്കുവച്ചു. 'അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു', എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ സ്റ്റിൽസും മഞ്ജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ​ഗിരിജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group