ഇരിട്ടി: ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ടി.സി. റോസമ്മ, പ്രധാനാധ്യാപിക പി.കെ. ഇന്ദിര, ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപിക എസ്.ജി. ഷീബ, പ്രൈമറി വിഭാഗം അധ്യാപകന്‍ പി.വി. മനോഹരന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും 30 ന് നടക്കും. രാവിലെ 9 ന് വാര്‍ഷികാഘോഷം ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. സ്ഥിരസമിതി അധ്യക്ഷ ടി.കെ. ഫസീല അധ്യക്ഷയാകും. സിനിമാതാരം ശിവദാസ് കണ്ണൂര്‍ മുഖ്യാതിഥിയായിരിക്കും. 11 ന് കുട്ടികളുടെ കലാപരിപാടികള്‍.
വൈകിട്ട് 5 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത അധ്യക്ഷയാകും സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ സ്ഥിരസമിതി അധ്യക്ഷ കെ. സോയ പ്രതിഭകളെ അനുമോദിക്കും. രാത്രി '7 ന് മദര്‍ പിടിഎ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരയും 7.30 ന് വലന്താളം നാടന്‍ കലാമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ വി.എസ്. വിനോദ്,പി ടി എ പ്രസിഡണ്ട് വി.രാജീവൻ, വൈസ് പ്രസിഡണ്ട് കെ.കെ. ശ്രീനിവാസൻ ,സ്റ്റാഫ് സെക്രട്ടറി വി.വി. വിനോദ് കുമാർ, അധ്യാപകരായ ഡോ.ഒ.സി. കൃഷ്ണൻ, എ.ഒ. വിനോദ് ,പി.പി. 'നസീർ, വി.എൻ.കെ. സുരേഷ്കുമാർ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Post a Comment