Join News @ Iritty Whats App Group

സകല മനുഷ്യരുടെയും സന്തോഷമാണ് എല്ലാ മതങ്ങളുടെയും ലക്‌ഷ്യം മാർ ജോസഫ് പാമ്പ്ലാനി


ഇരിട്ടി : സകല മനുഷ്യരുടെയും സന്തോഷമാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യമെന്നും അപൂർവ്വം ചിലർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മതങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി മനോവൈകല്യം പ്രകടിപ്പിക്കുകയാണെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. മനുഷ്യന് ദൈവത്തോളം മഹത്വം ഉണ്ടെന്ന് ദൈവം കാണിച്ചുതന്ന തിരുനാളാണ് ക്രിസ്മസ് എന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജീവകാരുണ്യ സംഘടനകളായ ഐജിഎഫ്ജി ഗ്രാമദീപം കൂട്ടായ്മയുടെയും ഇരിട്ടി വൈഎംസിഎയുടെയും നേതൃത്വ എടൂർ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷം വിന്റര്‍ കാര്‍ണിവലിൽ മതസൗഹാര്‍ദ്ദ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
 സംഘാടകസമിതി ചെയര്‍മാന്‍ ഫാ. സണ്ണി തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു . ബ്രഹ്‌മശ്രീ വിജയനീലകണ്ഠന്‍, അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി എന്നിവര്‍ മതസൗഹാര്‍ദ്ദ സന്ദേശം നല്‍കി . സൗത്ത് ആഫ്രിക്ക ഗാബറോണ്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോ എംജി ഡോ.ആന്റണി പി. ജോസഫ് മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണം എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ നൽകി. 
 ജനറല്‍ കണ്‍വീനര്‍ ഡോ.എം.ജെ. മാത്യു ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിമല്‍മാത്യു ഉപ്പുകണ്ടത്തില്‍, പ്രോഗ്രാം സെക്രട്ടറി ഷിന്റോ മൂക്കനോലി, വൈഎംസിഎ സബ് റീജിയനല്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, റിട്ട. ഡി എഫ്ഒ പി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. മെഗാ കാരല്‍ ബാന്റ് മത്സരം, കാരല്‍ ഗാന മത്സരം, സാന്റാ ക്ലോസ് മത്സരം എന്നിവയും നടന്നു.

Post a Comment

Previous Post Next Post
Join Our Whats App Group