Join News @ Iritty Whats App Group

'ഇ.പി. ജയരാജന് റിസോര്‍ട്ടുമായി ബന്ധമില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന': സിഇഒ തോമസ് ജോസഫ്


കണ്ണൂർ: കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ഇ പി ജയരാജന് ബന്ധമില്ലെന്ന് സിഇഒ തോമസ് ജോസഫ് ന്യൂസ് 18 നോട്. എന്നാൽ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും റിസോർട്ടിൽ എത്ര ശതമാനം ഓഹരി ഉണ്ടെന്ന് ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ജെയ്സന്റെ പേരിലുള്ള നിക്ഷേപം പത്തു ലക്ഷം രൂപ മാത്രമാണ്. ഉയർന്ന വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം ആണെന്നും വൈദേകം റിസോർട്ട് അല്ല ആയുർവേദ ആശുപത്രിയാണെന്നും തോമസ് ജോസഫ് പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച തുകയില്‍ ഒരു ഭാഗമാണ് ഇന്ദിര നിക്ഷേപിച്ചത്. ഇ പിയുടെ മകൻ ജയ്സന് പത്തുലക്ഷം രൂപയുടെ ഓഹരിയുണ്ടെന്നും തോമസ് ജോസഫ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നാണ് വൈദേകം റിസോർട്ട് കമ്പനി സി ഇ ഒ തോമസ് ജോസഫ് പറയുന്നത്.

ആരാണ് ഇതിനു പിന്നിലെന്ന് ഇപ്പോൾ പറയാനാവില്ല. ഇ. പി ജയരാജന് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. വളരെക്കാലം സഹകരണ മേഖലയിൽ ജോലി ചെയ്ത ഇ പിയുടെ ഭാര്യ ഇന്ദിരക്ക് പെൻഷനായപ്പോൾ ലഭിച്ച തുകയാണ് കമ്പനിയിൽ നിക്ഷേപിച്ചത്. ഇ പി ജയരാജന്റെ മകൻ ജയ്സന് പത്ത് ലക്ഷം രൂപ ഓഹരിയുണ്ടെന്ന് പറഞ്ഞ തോമസ് ജോസഫ് ഇന്ദിരയുടെ ഓഹരി തുക വെളിപ്പെടുത്താൻ തയ്യാറായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group