Join News @ Iritty Whats App Group

'സുഹൃത്തുക്കളെ സന്തോഷിപ്പിക്കാതെ പാവപ്പെട്ടവരെ പരിഗണിക്കൂ'; വിലക്കയറ്റത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളെ സഹായിക്കുന്നത് നിര്‍ത്തി പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നാണ് രാഹുലിന്റെ വിമര്‍ശനം.

‘കേന്ദ്രസര്‍ക്കാര്‍ ആയിരത്തിലധികം രൂപ ഈടാക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറിന് രാജസ്ഥാനില്‍ വില വെറും 500 ആണ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായത്. പ്രിയപ്പെട്ട പ്രധാനമന്ത്രി.. അങ്ങ് സുഹൃത്തുക്കളെ ‘ഡ്രൈ ഫ്രൂട്ട്‌സ്’ കൊടുത്ത് സന്തോഷിപ്പിക്കുന്നത് നിര്‍ത്തി രാജ്യത്തെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരൂ’, എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. ബുധനാഴ്ചയോടെ യാത്ര ഹരിയാനയിലേക്ക് കടക്കും.

Also read-യോ​ഗ പ്രചരിപ്പിച്ചതു പോലെ പോഷകധാന്യങ്ങൾക്കും പ്രചാരം നൽകണം; ബിജെപി എംപിമാരോട് നരേന്ദ്രമോദി

പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് തുടക്കം കുറിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഈ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് വര്‍ഷം തോറും 12 സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.

അതേസമയം പാവപ്പെട്ടവര്‍ക്ക് അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്ന ഒരു പദ്ധതിയെപ്പറ്റിയും സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group